ഐഫോണ്‍ കേസില്‍ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
തിരുവനന്തപുരം: ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
മാര്‍ച്ച് 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി ഫ്ലാറ്റിന്റെ വിലാസത്തിലാണ് നോട്ടീസ് നല്‍കിയത്. വിനോദിനി നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ലൈഫ് മിഷന് ഇടപാടിലെ കോഴയായി യുണിടാക് സി.ഇ.ഒ സന്തോഷ് ഈപ്പന് ഐഫോണുകള്‍ കൈക്കൂലി നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതിലൊന്ന് വിനോദിനി ബാലകൃഷ്ണന് നല്‍കിയെന്നാണ് കസ്റ്റംസ് ആരോപണം.