ചെത്തി മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മല്‍സ്യ സമ്ബത്ത് ഉള്ളതും, എല്ലാ വര്‍ഷവും ചാകര വരുന്നതുമായ ജില്ലയാണ് ആലപ്പുഴ. 82 കിലോമീറ്റര്‍ നീളത്തില്‍ ഇടമുറിയാതെ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ തീരപ്രദേശം കേരളത്തിന്‍്റെ ആകെ തീരപ്രദേശത്തിന്്റെ 13.9% വരും. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഫിഷിംഗ് ഹാര്‍ബര്‍ ജില്ലയില്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ആലപ്പുഴയിലെ ചെത്തി ഫിഷ് ലാന്റിംഗ് സെന്ററിനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫിഷിംഗ് ഹാര്‍ബര്‍ ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ചെത്തിഹാര്ബറിന്്റെ ഔദ്യോഗീകമായ നിര്‍മ്മാണോദ്ഘാടനം ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. സമയബന്ധിതമായി ചെത്തി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയ്ക്കായി കിഫ്ബിയില്‍ നിന്നും 97.43 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
ചെത്തി മല്‍സ്യബദ്ധന ഹാര്‍ബറില്‍ 970 മീറ്റര്‍ നീളമുള്ള തെക്കേ പുലിമുട്ട്,661 മീറ്റര്‍ നീളമുള്ള വടക്കേ പുലിമുട്ട്, 104 മീറ്റര്‍ നീളവും, 7 മീറ്റര്‍ വീതിയുമുള്ള വാര്‍ഫ്, ലേല ഹാള്‍, അപ്രോച്ച് ചാനല്‍ ,ബേസിന് ചെത്തിപ്പുഴ ചാനല്‍ എന്നിവടങ്ങളില്‍ ഡ്രെഡ്ജിംഗ്, 115 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള ഇന്ന്്റെ ണല്‍ റോഡ് സംവിധാനം,5060 ച.മീ. വിസ്തൃതിയുള്ള പാര്‍ക്കിഗ് ഏരിയ, അപ്രോച്ച് റോഡ്, ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. ഹാര്‍ബറില്‍ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി 110 കി.ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കും നിര്‍മ്മിക്കും. തോട്ടപ്പള്ളി മുതല്‍ തെക്കോട്ടും,ചെല്ലാനം മുതല്‍ വടക്കോട്ടും ഉള്ള പ്രദേശങ്ങളിലെ ഏകദേശം പതിനായിരത്തിലധികം മല്‍സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.