മാരുതി എസ്-പ്രെസോ സെപ്റ്റംബര്‍ 30ന് വിപണിയിലെത്തും
രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്യുവി എന്ന പ്രത്യേകതയോടെ, പുതുതലമുറയെ ലക്ഷ്യമാക്കി ചെറു എസ്യുവി സെഗ്മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിക്കുന്ന വാഹനമായ എസ്-പ്രെസോ സെപ്റ്റംബര്‍ 30ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമായിരിക്കും.
കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.