ലാപ്ടോപ്പില്‍ മാവോവാദി ഭരണഘടന; കോഴിക്കോട് യുഎപിഎ കേസില്‍ കൂടുതല്‍ തെളിവുകള്‍
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പില്‍നിന്ന് മാവോവാദി ബന്ധം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി റിപ്പോർട്ട്. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചേക്കും. കസ്റ്റഡി അപേക്ഷ നല്കാന് ഈ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പോലീസ് സംഘം.