'ഓടിവന്നാല്‍ ഉടനെ എടുക്കാനാവില്ല, യു.ഡി.എഫിന്റെ വെന്റിലേറ്ററല്ല എല്‍.ഡി.എഫ്': കാനം രാജേന്ദ്രന്
തിരുവനന്തപുരം: യു.ഡി.എഫ് ദുര്ബലപ്പെടുമ്ബോള് ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍.ഡി.എഫിനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാന്‍ തങ്ങളിലെന്നും കാനം അറിയിച്ചു. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം പറഞ്ഞു.
അവര്‍ എങ്ങോട്ട് പോയാലും എല്‍.ഡി.എഫിനെന്താ പ്രശ്നം. അവരുടെ വിധി അവര്‍ തീരുമാനിക്കും. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കുറച്ചു വ്യത്യാസമുണ്ട്. എല്‍.ഡി.എഫ് നയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. ആരെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല. അവര്‍ നയത്തില്‍ മാറ്റം വരുത്തിയെന്ന് ബോധ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാം. എല്‍.ഡി.എഫ് ഉടനെ നിലപാട് എടുക്കേണ്ട സാഹചര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നും കാനം പറഞ്ഞു.
ജോസ് വിഭാഗം നിലപാടുള്ള പാര്‍ട്ടിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യത്തിനും മറുപടി പറയേണ്ട ആളല്ല താനെന്നും കാനം പറഞ്ഞു.