ഇതാണോ യു.പി മോഡല്‍ ? : 69 കൊവിഡ് രോഗികള്‍ ആശുപത്രി ഗെയ്റ്റിന് മുന്പില് കാത്തിരുന്നത് മണിക്കൂറുകൾ
ഇറ്റാവ: കൊവിഡ് ബാധ സ്ഥിരീകരിച്ച 69 രോഗികളെ ആശുപത്രിക്ക് പുറത്ത് കാത്തുനില്പ്പിച്ചത് വിവാദമാവുന്നു. യു.പിയിലെ ഇറ്റാവ ജില്ലയിലെ യു.പി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിക്ക് പുറത്താണ് സംഭവം. ബസിലാണ് കൂട്ടത്തോടെ രോഗികളെ കൊണ്ടുവന്നത്. എന്നാല്‍ ഇവരെത്തുമ്പോൾ ആശുപത്രി ഗെയ്റ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ആഗ്രയിലെ ആശുപത്രിയില്‍ മാറ്റിയ രോഗികളാണിവര്‍. ഇതിനിടയിലുള്ള 116 കിലോ മീറ്റര്‍ ദൂരവും ട്രാന്‍സ്പോര്‍ട്ട് ബസിലാണ് ഇവര്‍ സഞ്ചരിച്ചത്.
ബസ് ആശുപത്രി പരിസരത്ത് എത്തിയിട്ടും ആവശ്യമായ നടപടിയെടുത്തില്ല. ഗെയ്റ്റ് അടഞ്ഞുകിടന്നതിനാല്‍ രോഗികള്‍ ബസില്‍ നിന്നിറങ്ങി ഗെയ്റ്റിനു പുറത്തെ നടപ്പാതയില്‍ ഇരിക്കുന്നത് മൊബൈല്‍ വീഡിയോയില്‍ കാണാം. രോഗികള്‍ ഓടാന്‍ ശ്രമിക്കരുതെന്നും വൈദ്യസംഘം എത്തിയ ശേഷം ഓരോരുത്തരെയായി ഉള്ളിലേക്ക് കടത്തിവിടുമെന്നും ഒരു പൊലിസുകാരന് ഇവരോട് പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ വരുന്നത് സംബന്ധിച്ച് വിവരമുണ്ടായിരുന്നില്ലെന്നും പിന്നീടും ആരും നിര്‍ദേശങ്ങളൊന്നും തന്നില്ലെന്നും എന്നാല്‍ ഒരു രേഖകളുമില്ലാതെ ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജ് കുമാര്‍ പറഞ്ഞു.
... the first responders to the scene were the @etawahpolice . This is a senior police official , asking the patients , from a distance , not to lose hope and not to loiter around . He can also be heard saying there was no information the patients would be arriving .... pic.twitter.com/BDUcpwxJCv
— Alok Pandey (@alok_pandey) April 25, 2020