Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡും ഗ്രിഫിത്ത് സര്‍വകലാശാലയും ചേര്‍ന്ന് കോവിഡ്-19നെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നു

10 April 2020 03:46 PM

ഹൈദരാബാദ്: പ്രമുഖ വാക്‌സിന്‍ ഉല്‍പ്പാദക കമ്പനിയായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ലോകമൊട്ടാകെ ഇതിനകം 55,000 പേരുടെ ജീവന്‍ അപഹരിച്ച കോവിഡ്-19നെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിക്കുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയുമായി സഹകരിച്ചാണ് ഗവേഷണം നടത്തുന്നത്. ഇതു സംബന്ധിച്ച കരാര്‍ ഇരുവരും ഒപ്പുവച്ചു.


നിര്‍ണായകമായ ഈ ഭൂഖണ്ഡാന്തര സഹകരണത്തിലൂടെ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിലെയും ഗ്രിഫിത്ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഏറ്റവും പുതിയ കോണ്‍ഡോണ്‍ ഡീ-ഒപ്റ്റിമൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് 'സാര്‍സ് -കോവ്-2 വാക്‌സിന്‍' അല്ലെങ്കില്‍ കോവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കും. ഒറ്റ ഡോസ് കുത്തിവയ്പ്പില്‍ മനുഷ്യരില്‍ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാവുന്ന വാക്‌സിന്‍ വികസിപ്പിക്കാനാവുമെന്ന് സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി നല്‍കുന്ന മറ്റ് വാകസിനുകളെ പോലെ തന്നെ സുരക്ഷിതമാണെന്നും ദീര്‍ഘകാലത്തേക്ക് സംരക്ഷണം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
ഗവേഷണം പൂര്‍ത്തിയായാല്‍ വാക്‌സിന്‍ സ്‌ട്രെയിന്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐഐഎല്‍) കൈമാറുകയും രാജ്യത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പാദനവും ആരംഭിക്കും. ഘട്ടം ഘട്ടമായി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തും.
ഗവേഷണ സഹകരണത്തിലൂടെ അടിയന്തര ആരോഗ്യ ആവശ്യം നേരിടുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഐഐഎല്ലെന്നും കോവിഡ്-19നെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഐഐഎല്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ.കെ. ആനന്ദ് കുമാര്‍ പറഞ്ഞു.
ലോകമൊട്ടാകെ വിവിധ സാധ്യതകള്‍ നിരീക്ഷിച്ച ശേഷമാണ് കോണ്‍ഡോണ്‍ ഡി-ഓപ്റ്റിമൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സമര്‍പ്പിത ഗവേഷണ-വികസന കഴിവുകളും മികച്ച ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും പിന്തുണയോടെയും മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ഐഐഎല്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ ഭൂഖണ്ഡാന്തര സഹകരണം ആഗ്രഹിച്ച ഫലം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഡോ.പ്രസന്ന ദേശ്പാണ്ഡെ പറഞ്ഞു.
നിര്‍ണായകമായ ഈ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാര്‍സ് കോവ്-2 ദീര്‍ഘകാല പ്രതിരോധം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറസിനെതിരെ ഈ വാക്‌സിന്‍ ശക്തമായ സെല്ലുലാര്‍, ആന്റിബോഡികള്‍ സൃഷ്ടിക്കുമെന്നും ഇത്തരം വാക്‌സിനുകളുടെ ഫലം തെളിഞ്ഞിട്ടുള്ളതാണെന്നും മിതമായ നിരക്കില്‍ വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്നും ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ സുരേഷ് മഹാലിംഗം പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration