രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; 171 പേർക്ക് വൈറസ് ബാധ
ന്യൂഡൽഹി : രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 171 രോഗ ബാധിതരില്‍ 25 പേര് വിദേശികളാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്. 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നെത്തിയ 49-കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയിലാണ് കൂടുതൽ. 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാമതുള്ള കേരളത്തില്‍ പുതിയ കേസുകളൊന്നും ഇന്നും ഇന്നലെയുമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 27 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്.