സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന: കെ.പി.അനില്‍കുമാര്‍
കെ.പി.സി.സി കണ്ട്രോള് റൂമില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നവരുടെ എണ്ണം ദിനം പ്രതിവര്ധിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.
ചികിത്സാസാഹയവും പെന്ഷന്മുടങ്ങിയതിലെ ആശങ്കയും അറിക്കാനും ഉള്ളതായിരുന്നു ലഭിച്ച കോളുകളില്‍ കൂടുതലും. വ്യക്കസംബന്ധമായ രോഗികള്‍ക്ക് സ്ഥിരമായി കാരുണ്യ വഴി ലഭിക്കുന്ന മരുന്നുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ബുക്കില്‍ പതിച്ച് വാങ്ങിയെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളു. നിലവിലത്തെ സാഹചര്യത്തില്‍ പലര്‍ക്കും ആശുപത്രിയിലെത്തി ബുക്കില്‍ പതിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിന്റെ ഫലമായി മാര്‍ച്ച് 31ന് ശേഷം മരുന്നു ലഭിക്കാത്ത അവസ്ഥയുണ്ട്.
സാമൂഹ്യ പെന്ഷന് വിതരണം ആരംഭിച്ചെങ്കിലും ബാങ്കുകളിലെ തിരക്കുകാരണം സ്വീകരിക്കാന്‍ കഴിയുന്നില്ല. കൂടാതെ ബാങ്കുകളിലേക്ക് നിലവിലെ സാഹചര്യത്തിലെത്തിപ്പെടാന് പലര്‍ക്കും സാധിക്കുന്നില്ല. അതിന്റെ ഫലമായി പണം ഇല്ലാത്ത അവസ്ഥയുമുണ്ട്. സാങ്കേതികത്വത്തിന്റെ പേരില്‍ പെന്ഷന് മുടങ്ങിയ കാസര്‍ഗോഡ് കരിന്തളം സ്വദേശി ഒരു ആഴ്ചത്തേക്കുള്ള ഭക്ഷണസാധന സാമഗ്രികള്‍ ഡി.സി.സി മുഖേന എത്തിച്ചു.
വിവിധ ജില്ലകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും റോഡരികില്‍ കഴിയുന്ന ആലംമ്പഹീനര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കിയെന്നും അനില്‍കുമാര്‍ അറിയിച്ചു.