തിരുവനന്തപുരത്ത് കൊവിഡ് പോസിറ്റീവായ രോഗികള്‍ 12,000 കടന്നു
തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു. 1096 പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. 956 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധയുണ്ടായത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജില്ലയില്‍ 27 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ്-19 സ്ഥിരീകരിച്ചത്. നാല് മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 357 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 12223 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.