തമിഴ്നാട്ടില്‍ ഇന്ന് 1982 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ചെന്നൈ:തമിഴ്നാട്ടില്‍ ഇന്ന് 1982 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത് . 18 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ചു മരിച്ചത് 1342 പേര് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40,698 ആയി. 367 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 22, 047 പേര് ഇതുവരെ രോഗമുക്തി നേടി.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട് . സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ചെന്നൈയിലാണ്.