കണ്ണൂരില്‍ വോട്ടെടുപ്പിന് മുമ്പ് കാമുകനോടൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 38 വോട്ട്
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 38 വോട്ട്. മറ്റൊരു വാര്‍ഡില്‍ മത്സരിച്ച ഇവരുടെ ഭര്‍ത്താവും പരാജയപ്പെട്ടു.
വോട്ടെടെുപ്പിനു മുന്‍പ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം സ്ഥാനാര്‍ഥി നാടുവിടുകയായിരുന്നു. സ്ഥാനാര്‍ഥിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ബേഡകത്തെത്തി പൊലീസില്‍ ഹാജരായതിനു ശേഷം ഇരുവരും വിവാഹിതരായി.
പേരാവൂരിലുള്ള തന്റെ വീട്ടില്‍ അത്യാവശ്യമായി ചില രേഖകള്‍ എടുക്കാനായി പോകുന്നുവെന്നു ഭര്‍ത്താവിനെയും പ്രവര്‍ത്തകരെയും പറഞ്ഞ് ധരിപ്പിച്ചതിനു ശേഷമാണ് ഇവര്‍ കാമുകനൊപ്പം പോയത്. സ്ഥാനാര്‍ഥിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കാമുകനൊപ്പം പോയ വിവരം പ്രവര്‍ത്തകര്‍ അറിയുന്നത്.