യു.എ.ഇ.യുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ
യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. അബുദാബി, ദുബായ്, റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ, അജ്മാന് എമിറേറ്റുകളിലെ ചിലയിടങ്ങളിലാണ് മഴ പെയ്തത്.
ദുബായ് ജുമൈര, ലെഹ്ബാബ്, ജെബല്അലി, ഷാര്‍ജ ദൈദ്, ഖോര്ഫക്കാന്, വാദി അല്‍ ഹെലോ, കല്‍ബ അഹ്ഫാര വെസ്റ്റ്, ഫുജൈറ വാദി മൈദാഖ്, റാസല്‍ഖൈമ മലീഹ ഷൗക്ക ആന്‍ഡി, അല്‍ മാനെയ്, അജ്മാന് അല്‍ ഹെലിയക്ക് സമീപം എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളില്‍ മഴ കൂടുതല്‍ ശക്തമായി.കനത്ത മഴയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വാദി പോലുള്ള വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.