ഗുരുവായൂര്‍ ഏകാദശി ഇന്ന്; 5000 പേര്‍ക്ക് ദര്‍ശനാനുമതി
ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഗുരുവായൂരില്‍ ഇക്കുറി 5000 പേര്‍ക്കാണ് ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത് . വരി നില്‍ക്കാതെ തൊഴാന്‍ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കും പ്രവേശന അനുമതി ഉണ്ടാകും.എന്നാല്‍ നാലമ്ബലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല .
ക്ഷേത്രത്തിന് പുറത്ത് ദീപ സ്തംഭത്തിന് സമീപം നിന്ന് തൊഴാന്‍ കഴിയുമെങ്കിലും നിയന്ത്രണമുണ്ടാകും. ക്ഷേത്രത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഏകാദശി ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ കാഴ്ച ശീവേലിക്ക് ക്ഷേത്ര അടിയന്തരക്കാര്‍ ഉള്‍പ്പെടെ മേളത്തിന് 15 വാദ്യക്കാരും ഒരാനയും മാത്രമേ ഉണ്ടാകൂ.