സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഹര്‍ജി നല്‍കിയത്. കാന്‍സര്‍ രോഗബാധ സംശയിക്കുന്നതിനാല്‍ ഇതിനുള്ള പരിശോധനകളും ചികിത്സയും നടക്കുന്നുണ്ടെന്നും, കഠിനമായ നടുവേദനയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ പങ്കില്ലെന്നും, തനിക്കെതിരെ കസ്റ്റംസിന് തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ശിവങ്കറിന്റെ വാദം. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാത്രമാണ് തനിക്കെതിരെ മൊഴി നല്‍കിയതെന്നും, കസ്റ്റഡിയില്‍ കഴിയവേ സമ്മര്‍ദ്ദം മൂലം നല്കിയ മൊഴിയാണിതെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.