സ്വര്‍ണക്കടത്ത് കേസ്; ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിക്കെതിരെ അന്വേഷണം. നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് ബുധനാഴ്ച ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
ഇതിനായി ബിനീഷ് കൊടിയേരിക്ക് ഇ.ഡി നോട്ടിസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുക. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് ബിനീഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനീഷിന്റെ രണ്ടു സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ളത്. സ്വര്‍ണക്കടത്തിനു പിന്നിലെ ബിനാമി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടക്കുക എന്നാണ് അറിയുന്നത്.