സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായരെ ഇ.ഡി മാപ്പ് സാക്ഷിയാക്കിയേക്കും
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും. കള്ളപ്പണ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിലയിരുത്തല്‍. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് മാപ്പ് സാക്ഷിയായിരുന്നു.
അതേസമയം മറ്റുകേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യും. ഹൈക്കോടതിയുടെ സ്റ്റേ അവസാനിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് നീക്കം.
ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്.