Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

സ്വര്‍ണ്ണക്കടത്ത് : എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

14 October 2020 01:02 PM

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നിയമോപദേശത്തിന്‍്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇഡി അന്വേഷിക്കുന്ന കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇന്നലെ ശിവശങ്കര്‍ നിയമോപദേശത്തിനായി ഹൈക്കോടതി അഭിഭാഷകന്‍ എസ് രാജീവിനെ സമീപിച്ചിരുന്നു.

ലൈഫ്‌മിഷന്‍ കരാര്‍ അട്ടിമറിച്ചത് ശിവശങ്കറാണെന്ന് കേസില്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണത്തിനനുസരിച്ച്‌ തുടര്‍ തീരുമാനങ്ങള്‍ മതിയെന്നാണ് നിയമോപദേശം. ലൈഫ് മിഷന്‍ സി.ഇ.ഒയ്‌ക്ക് എതിരെ മാത്രമാണ് അന്വേഷണത്തില്‍ കോടതിയില്‍ നിന്ന് സ്‌റ്റേയുള‌ളത്. യുണിടാകിനെതിരെ അന്വേഷണത്തില്‍ സ്‌റ്റേ ലഭിച്ചിട്ടില്ല. അതിനാല്‍ ചോദ്യം ചെയ്യുന്നതുള്‍പ്പടെ നടപടികള്‍ ശിവശങ്കറിനെതിരെ ഉണ്ടാകാന്‍ ഇനിയും സാദ്ധ്യതയുണ്ട്.

അതേസമയം ശിവശങ്കര്‍ നല്‍കിയ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനം. മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കസ്റ്റംസ് നടപടി. അന്വേഷണ സംഘത്തിന് മുമ്ബാകെ നല്‍കിയ മൊഴിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ശിവശങ്കറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് കസ്റ്റംസ് തീരുമാനം.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി കൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫീസില്‍ 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്തുനല്‍കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്.

ഇവയ്ക്കെല്ലാം മറുപടി നല്‍കിയെങ്കിലും മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ലന്നാണ് കസ്റ്റംസില്‍ നിന്നും ലഭിക്കുന്ന സൂചന.

പല കാര്യങ്ങളും ശിവശങ്കര്‍ മറച്ചുവെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൗഹൃദം മാത്രമാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ അദ്ദേഹം മാറ്റി. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration