സ്വര്‍ണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍; പവന് 33,600 രൂപ
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 33,600 രൂപയിലും ഗ്രാമിന് 4,200 രൂപ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയുടെ വര്‍ധനവാണുണ്ടായത്.