എട്ടുമാസത്തിനിടെ മൂന്നുതവണ സ്വര്‍ണം കടത്തി; മാന്നാറില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത് സ്വര്ണ്ണകള്ളക്കടത്തുകാര്; സ്വര്‍ണക്കടത്ത് നടത്തിയെന്ന് സമ്മതിച്ച് പെണ്‍കുട്ടി
മാന്നാറില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത് സ്വര്ണ്ണകള്ളക്കടത്തുകാര്. നിരവധി തവണ പെണ്‍കുട്ടിയെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയതായ് തെളിഞ്ഞു. ഏറ്റവും ഒടുവില്‍ ഒന്നര കിലോ സ്വര്‍ണ്ണം നാട്ടിലെത്തിച്ചു.ഇത് ഉടമകള്‍ക്ക് കൊടുക്കാതിരുന്നതാണ് തട്ടികൊണ്ട് പോകലിനു കാരണം. കൊടുവള്ളി സ്വദേശി രാജേഷ് രണ്ട് തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്വര്‍ണ്ണം ആവശ്യപെട്ടെങ്കിലും നഷ്ടപ്പെട്ടു എന്ന മറുപടിയാണ് ഉണ്ടായത്. ഇതിനു ശേഷമാണ് ഇവര്‍ മാരകായുധങ്ങളുമായെത്തി തിങ്കളാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്.പെണ്‍കുട്ടിയുടെ യാത്രാരേഖകളും മൊബൈല്‍ ഫോണും പോലീസ് പരുശോധിച്ച് വരുന്നു.
തട്ടികൊണ്ട് പോകല്‍ സംഘത്തിലെ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ DySP പറഞ്ഞു. ഇക്കഴിഞ്ഞ 19 നാണ് ദുബായില്‍ നിന്ന് മാന്നാര്‍ സ്വദേശിയായ പെണ്‍കുട്ടി നാട്ടിലെത്തിയത്. കളളക്കടത്ത് സംഘത്തിലെ ചിലര്‍ക്ക് കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള അടുത്ത ബന്ധം തെളിയിരുന്ന ചിത്രങ്ങളും പുറത്തു വന്നു. പെണ്‍കുട്ടി പോലീസ് കസ്റ്റഡിയിലാണ്.