കെ എല്‍ രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് ഗൗതം ഗംഭീര്‍
കെ എല്‍ രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.രാഹുലിനെ പുറത്ത് ഇരുത്തുന്നത് താരത്തെ മാനസികമായി തളര്‍ത്തുക മാത്രമേ ചെയ്യൂ എന്നും ഗംഭീര്‍ പറഞ്ഞു.
‘അവസാന ടി20 മത്സരത്തില്‍ രാഹുലിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. അത് ആറു ബൗളര്‍മാരെ കളിപ്പിക്കാന്‍ വേണ്ടിയാണെന്ന് താന്‍ കരുതുന്നു. എന്നാല്‍ രാഹുലിനെ ആ മത്സരത്തിലും കളിപ്പിക്കണം എന്നായിരുന്നു തന്റെ അഭിപ്രായം. ഒരു ഫോമില്‍ ഇല്ലാത്ത താരത്തെ തിരികെ ഫോമില്‍ എത്തിക്കാന്‍ അതാണ് ശരിയായ മാര്‍ഗം'. ഗംഭീര്‍ പറഞ്ഞു.കളിക്കാതെ ബെഞ്ചില്‍ ഇരിക്കുന്നത് ഒരിക്കലും നല്ല അവസ്ഥയല്ലെന്നും ഇംഗ്ലണ്ടിനെതിരായ എല്ലാ ഏകദിനത്തിലും രാഹുല്‍ കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.