Monday, March 01, 2021
 
 
News

രാമക്ഷേത്രനിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ​ഗംഭീര്‍

the indian state Admin
21 January 2021 05:56 PM

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ​ഗൗതം ​ഗംഭീര്‍. താനും തന്‍റെ കുടുംബവും ചേര്‍ന്നാണ് ഒരു കോടി രൂപ സംഭാവന നല്‍കുന്നതെന്നും ​ഗൗതം ​ഗംഭീര്‍ പറഞ്ഞു.

'എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രം. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ഗംഭീരമായ ക്ഷേത്രത്തിന് വേണ്ടിയുള്ള എന്‍റേയും കുടുംബത്തിന്‍റേയും എളിയ സംഭാവനയാണിത്' ​ഗൗതം ​ഗംഭീര്‍ പറഞ്ഞു.

അതേസമയം, അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് പണം സമാഹരിക്കാനായി ഡല്‍ഹി ബി.ജെ.പി ഘടകം പ്രചാരണമാരംഭിച്ചു. സാധാരണക്കാരില്‍ നിന്നും 10, 100, 1000 തുടങ്ങിയ കൂപ്പണുകളിലൂടെയാണ് പണം പിരിച്ചെടുക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration