മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു
തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപി ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളന വേദിയില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാഷ്ട്രീയ ചുവടുവയ്പ്പ് നടത്തിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തില്‍ അദ്ദേഹത്തെ രംഗത്തിറക്കാനാണ് ബിജെപി നീക്കം.