മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനും സംവിധായകന് ലാലും ട്വന്റി 20യില്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ പ്രമുഖര്‍ ട്വന്റി 20യിലേക്ക്. സംവിധായകന് ലാലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനും ട്വന്റി 20യില്‍ ചേര്‍ന്നു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയയുടെ ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജാണ് ട്വന്റി 20യില്‍ ചേര്‍ന്നത്.
കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയായും യൂത്ത് കോര്‍ഡിനേറ്ററായും ഉപദേശക സമിതി അംഗമായും വര്‍ഗീസ് ജോര്‍ജ് പ്രവര്‍ത്തിക്കും. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന താന്‍ ട്വന്റി 20യില്‍ ആകര്‍ഷണം തോന്നിയാണ് അംഗത്വമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകന് സിദ്ദിഖിന് പിന്നാലെയാണ് ലാലും പാര്‍ട്ടിയില്‍ അംഗമാകുന്നത്. ലാല്‍ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കും. ലാലിന്റെ മരുമകനെ യൂത്ത് വിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വനിതാ വിങ് യൂത്ത് വിങ്, സീനിയര്‍ സിറ്റിസണ്‍ എന്നിങ്ങനെയാണ് ട്വന്റി 20 നേതൃത്വത്തെ പ്രഖ്യാപിച്ചത്.