കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല
കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
പ്രത്യേക ജാഗ്രത നിർദ്ദേശം
01-05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
02-05-2020 & 03-05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
04 -05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
05-05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
സമുദ്ര സ്ഥിതി
01-05-2020 മുതൽ 05-05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആവാൻ സാധ്യത .
മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
KSDMA-IMD
പുറപ്പെടുവിച്ച സമയം 01/05/2020-1PM