Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

കര്‍ഷക സമരം; ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാവാമെന്ന് കേന്ദ്രം, പ്രക്ഷോഭകര്‍ക്ക് എല്ലാം സഹായവും നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

27 November 2020 09:41 PM

ന്യൂഡല്‍ഹി | കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാവാമെന്നും സമരം ഉപേക്ഷിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കാര്‍ഷിക പരിഷ്‌ക്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്‌ ഇന്ന് കടുത്ത സംഘര്‍ഷങ്ങള്‍ക്കാണ് ഇടയാക്കിയത്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ പ്രക്ഷോഭവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ പോലീസ് പലതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. തങ്ങളെ തടയുന്നതിനായി നിരത്തിയിരുന്ന ബാരിക്കേഡുകളും കോണ്‍ക്രീറ്റ് പാളികളും തള്ളിമാറ്റി സമരക്കാര്‍ മുന്നോട്ടു നീങ്ങി. ഇതോടെ അതിര്‍ത്തിയില്‍ ദീര്‍ഘസമയത്തോളം ഏറ്റുമുട്ടല്‍ നടന്നു. പോലീസ് ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രക്ഷോഭകര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. റോഡില്‍ പോലീസ് നിര്‍ത്തിയിട്ടിരുന്ന മണ്ണ് നിറച്ച ട്രക്ക് ഉപയോഗിച്ച്‌ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. ഒരു പോലീസ് വാഹനം ഇടിച്ചുനീക്കി പോലീസുകാര്‍ക്ക് നേരെ തന്നെ തിരിച്ചുവിട്ടു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചു.

വൈകിട്ടോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്. തുടര്‍ന്ന് കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടാമെന്ന് പോലീസ് സമ്മതിച്ചു. എന്നാല്‍, പാര്‍ലിമെന്റിന്റെ പരിസരത്തോ, രാംലീല മൈതാനിയിലോ സമരം നടത്താനാകില്ലെന്നും വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍ നടത്തണമെന്നും പോലീസ് നിര്‍ദേശിച്ചു. ഇത് കര്‍ഷകര്‍ അംഗീകരിച്ചു. ബുറാഡിയില്‍ നിന്ന് തുടര്‍ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ എത്തിയിട്ടുള്ളത്.
അതിനിടെ, ബുറാഡിയില്‍ എത്തുന്ന കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. സമരക്കാര്‍ക്ക് വെള്ളവും, ശുചിമുറികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration