കര്‍ഷക മാര്‍ച്ച്; പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
കാര്‍ഷിക കരട് നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം തുടരുകയാണ്. പഞ്ചാബില്‍ നിന്ന് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് അംബാലയില്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയിലാണ് ഇപ്പോള്‍. പല റോഡുകളിലായുമായി കര്‍ഷകര്‍ നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതും സംഘര്‍ഷത്തിന്റെ ആഴം കൂട്ടുന്നുണ്ട്.
അതേസമയം ഡല്‍ഹി അതിര്‍ത്തികളില്‍ കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷക മാര്‍ച്ച് എത്തിയാല്‍ കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടക്കും. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്.