അങ്കണവാടികൾ അടച്ചിട്ടാലും കുട്ടികൾക്ക് ഭക്ഷണം വീട്ടിലെത്തിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികൾക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം സർക്കാർ എത്തിച്ചു നൽകും.
എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കാനും അവ ചടങ്ങുകള്‍ മാത്രമായി നടത്താനും നിർദ്ദേശിച്ചു . ശബരിമലയില്‍ പൂജകള്‍ നടക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ ദര്‍ശനത്തിന് പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണമെന്നും . സിനിമാശാലകൾ മാര്‍ച്ച് 31 വരെ അടച്ചിടണമെന്നും . നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാസംസ്കാരിക പരിപാടികൾ മാറ്റിവെക്കണമെന്നും നിർദ്ദേശിച്ചു.