തെരെഞ്ഞെടുപ്പ് കമ്മീഷൻ പിഴവ് തിരുത്തി; എൽഡിഎഫിന് എല്ലാ മേഖലകളിലും വ്യക്തമായ മേൽകൈ
തിരുവനന്തപുരം " തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളുടെ യഥാർഥ സീറ്റ് നില പുറത്തുവന്നപ്പോൾ 941ൽ 551ലും എൽഡിഎഫ് ജയിച്ചു. 315ൽ മാത്രമാണ് യുഡിഎഫ്. പത്തിടത്ത് ബിജെപി. 65 പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. 4 പഞ്ചയത്തുകളിൽ ട്വന്റി 20 വിജയിച്ചു. നേരത്തെ വന്ന ഫലങ്ങളിൽ എൽഡിഎഫിന് 514, യുഡിഎഫിന് 375, എൻഡിഎക്ക് 23, മറ്റുള്ളവർക്ക് 29 എന്നിങ്ങനെ ആയിരുന്നു സ്ഥിതി. ഇതിലാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്.
മുനിസിപ്പാലിറ്റികളുടെ കാര്യത്തിലും പിഴവ് ഉണ്ടായിരുന്നു. എൽഡിഎഫിന് 35, യുഡിഎഫിന് 45, എൻഡിഎക്ക് 2 എന്നിങ്ങനെയായിരുന്നു കണക്കുകൾ. എന്നാൽ സോഫ്റ്റ്വെയറിലെ പിഴവുകൾ പരിഹരിച്ച് യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടപ്പോൾ. എൽഡിഎഫിന് 42, യുഡിഎഫിന് 36, എൻഡിഎക്ക് 2, 6 ഇടങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ല.
11 ജില്ലാ പഞ്ചായത്ത് എൽഡിഎഫ് നേടിയപ്പോൾ, യുഡിഎഫ് രണ്ടിൽ ഒതുങ്ങി. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ല.
മുന്നണികൾക്ക് ലഭിച്ച വാർഡുകളുടെ കണക്കുകൾ.