ഇ. ശ്രീധരന് ബിജെപിയിലേക്ക്; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
കോഴിക്കോട്: മെട്രോമാന് ഇ. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബി.ജെ.പിയുടെ വിജയ യാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നും സുരേന്ദ്രന് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന കുറക്കന്റെ ബുദ്ധിയാണെന്നും ഭൂരിപക്ഷ വിഭാഗത്തെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും സുരേന്ദ്രന് പറഞ്ഞു. കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര ഫെബ്രുവരി 21ന് കാസര്‍ഗോഡാണ് ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.