1962 ആവര്‍ത്തിക്കാമെന്ന് ചൈന കരുതരുത്: സുബ്രഹ്മണ്യന് സ്വാമി
ചെന്നൈ: 1962 ആവര്‍ത്തിക്കാനാവുമെന്നത് ചൈനയുടെ വ്യാമോഹമാണെന്നും 2020 തീര്‍ത്തും വ്യത്യസ്തമായ ചരിത്രമാവുമെന്നും ബി.ജെ.പി. നേതാവും രാജ്യസഭ എം.പിയുമായ ഡോ. സുബ്രഹ്മണ്യന് സ്വാമി. ''ഇന്ത്യയുടെ വിദേശനയത്തില്‍ പാളിച്ചകളുണ്ട്. വിദേശനയവും പ്രതിരോധവും കൂട്ടിക്കുഴച്ചതാണ് ഇന്ത്യയ്ക്ക് പറ്റിയ വലിയൊരു തെറ്റ്. പ്രതിരോധത്തിനായി ഇന്ത്യ ചെലവഴിക്കുന്നത് തുച്ഛമായ തുകയാണ്. അതേസമയം, 1962-ലെ ഇന്ത്യയല്ല 2020-ലെ ഇന്ത്യയെന്ന് ചൈന തിരിച്ചറിയേണ്ടതുണ്ട്.''
1993-ല്‍ നരസിംഹറാവു സര്‍ക്കാരും 96-ല്‍ ദേവെ ഗൗഡ സര്‍ക്കാരും 2013-ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരും ചൈനയുമായി ചര്‍ച്ചകള്‍ നടത്തുകയും യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍.എ.സി.)യുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അംഗീകരിക്കപ്പെട്ട രേഖയാണ് ഇപ്പോള്‍ ചൈന ലംഘിച്ചിരിക്കുന്നത്. നമ്മുടെ അതിര്‍ത്തി അതിക്രമിച്ചു കടന്നിട്ട് ഇതാണ് എല്‍.എ.സിയെന്നാണ് ചൈന ഇപ്പോള്‍ പറയുന്നതെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
എല്‍.എ.സി. മാപ്പ് ചെയ്യപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷേ, അതിന് കൃത്യമായ സൂചകങ്ങളുണ്ട്. ടിബറ്റിനും ലഡാക്കിനും ഇടയിലൂടെയൊഴുകുന്ന നദിക്കപ്പുറം ചൈന ഇപ്പുറം ഇന്ത്യ എന്നത് അത്തരത്തിലുള്ള സൂചകമാണ്. നദിയുടെ മദ്ധ്യഭാഗം അതിര്‍ത്തിയാണ്. അങ്ങോട്ടുമിങ്ങോട്ടും കടന്നാല്‍ അത് ലംഘനമാണ്. കൊറോണ കാരണം നമ്മുടെ സൈനികര്‍ ആ ഭാഗത്തുനിന്നു വിട്ടു നിന്ന സമയത്താണ് ചൈനിസ് പട്ടാളം അതിര്‍ത്തി ലംഘിച്ചത്.