മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്
വീണ്ടും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് കസ്റ്റംസ് അടുത്തയാഴ്ച മന്ത്രിക്ക് നല്‍കും. നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ചെയ്തെന്ന സംഭവത്തില്‍ കസ്റ്റംസ് മുന്‍പും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തിയാണ് ഖുര്‍ ആന്‍ എത്തിച്ച് വിതരണം നടത്തിയതെന്നും മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
കെ.ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തിരുന്നു.ഗണ്‍മാന്റെ മൊബൈല്‍ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ കസ്റ്റംസ് വീണ്ടെടുത്തിരുന്നു. ശേഷമാണ് ജലീലിനെ ചോദ്യം ചെയ്തത്.