കോവിഡ് വ്യാപനം; ഒഡീഷയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ട് ഒഡീഷ സര്‍ക്കാര്‍ ഉത്തരവിറങ്ങി . നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത് .
പടക്കങ്ങള്‍ പൊട്ടിക്കുമ്ബോള്‍ പുറത്തു വരുന്ന നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ കൊവിഡ് രോഗികളുടെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ടെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.