Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി

കോവിഡ് 19; സർക്കാർ പ്രതിരോധ നടപടികൾ തൃപ്‌തികരമെന്ന്‌ ഹൈക്കോടതി. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വില നിശ്ചയിച്ച് സർക്കുലർ ഇറക്കാൻ നിർദ്ദേശം.

18 March 2020 05:26 PM

കൊച്ചി : കൊറോണ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ തൃപ്‌തികരമെന്ന് ഹൈക്കോടതി. സർക്കാരിന്റെ സത്യവാങ്ങ് മുലം പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. മുഖാവരണo, സാനിറ്റൈസർ എന്നിവയുടെ പരമാവധി വില ഉടൻ നിശ്ചയിച്ച് സർക്കുലർ ഇറക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. രോഗ പ്രതിരോധം സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രതിദിന മാർഗനിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് ടെലിവിഷൻ ചാനലുകൾ അടക്കം വൻ പ്രചാരണം നൽകാനും കോടതി ഉത്തരവിൽ നിർദേശിച്ചു.

പ്രതിരോധ നടപടികൾക്ക് ജില്ലകൾക്കായി ദുരന്തനിവാരണ പദ്ധതി തയ്യാറാക്കണമെന്നും പൊതുജനങ്ങൾക്ക് മുഖാവരണങ്ങളും സാനിറ്റൈസറും ആവശ്യത്തിന് ലഭ്യമാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന ജസ്റ്റീസ് ബ്രിഗേഡ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. രോഗബാധ തടയാൻ സർക്കാർ യഥാസമയം നടപടി എടുക്കുന്നുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. മുൻകരുതൽ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഉത്തരവിറക്കി. കൊറോണയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.
രോഗികളുടെ പരിശോധനക്കും സാമ്പിൾ ശേഖരണത്തിനും ഏകാന്തവാസത്തിനും മറ്റുമായി ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 25 ശതമാനം വരെ തുക അനുവദിച്ചു. ലബോറട്ടറി അടക്കം ചികിൽസാ സൗകര്യങ്ങൾക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവയ്ക്കുമായി 10 ശതമാനം വരെ തുക അനുവദിച്ചു.

കേരള മെഡിക്കൽ കോർപറേഷനെ സംഭരണ ഏജൻസിയായി തീരുമാനിച്ച് ഏഴേകാൽ കോടി അനുവദിച്ചു. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോർപ്പറേഷന്റെ 67 ഔട്ട്ലറ്റുകളിലും പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കെഎസ്ഡിപി സാനിറ്റൈസർ നിർമാണം ഊർജിതമാക്കിയിട്ടുണ്ട്. മുന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും നിർമാണത്തിന് അനുമതി നൽകി. സാമഗ്രികളുടെ കരിഞ്ചന്ത ഒഴിവാക്കാൻ ഡ്രഗ്സ് കൺട്രോളർ നടപടി എടുക്കുന്നുണ്ടന്നും സർക്കാർ വ്യക്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration