കോവിഡ് 19; അപേക്ഷ വാട്സ് ആപ്പില്‍ മതി. ഹൈട്ടെക്കായി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം
തൃശൂർ: : കൊറോണക്കാലത്ത് സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ ബദൽ സംവിധാനമൊരുക്കി തൃശ്ശൂർ ജില്ലാ ഭരണകൂടം. വാട്സ് ആപ്പ് വഴിയും ഇ- മെയിൽ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരിൽ എത്തിക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. കൊറോണ പ്രതിരോധകാലത്ത് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദൽ സൗകര്യമൊരുക്കിയത്. വിവിധ ആവശ്യങ്ങൾക്ക് കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിക്കേണ്ടിവരുന്നവർക്ക് ഈ സംവിധാനം ഉപയോഗിക്കാം.
അതേസമയം, കോടതി നിർദേശപ്രകാരമുള്ള ഹിയറിങ് കേസുകളിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. കളക്ടർ, ഇരിങ്ങാലക്കുട-തൃശ്ശൂർ ആർ.ഡി.ഒ.മാർ, ഏഴ് തഹസിൽദാർമാർ എന്നിവർക്കാണ് ഇപ്രകാരം അപേക്ഷകൾ നൽകാൻ കഴിയുക.
കളക്ടർക്ക് അപേക്ഷകൾ അയയ്ക്കേണ്ട വാട്സ് ആപ്പ് നമ്പർ: 9400044644.ഇ- മെയിൽ വിലാസങ്ങൾ:tsrcoll.ker@nic.in (കളക്ടറേറ്റ്), thlrtsr.ker@nic.in (തൃശ്ശൂർ താലൂക്ക്), thlrtpy.ker@nic.in (തലപ്പിള്ളി താലൂക്ക്), thlrmkm.ker@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.ker@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂർ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gmail.com (തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസ്), rdoijk.rev@kerala.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ്).