കോവിഡ് 19; പത്തനംതിട്ടയിലെ 5 പേർക്ക് കൊറോണ ഇല്ല; കളമശ്ശേരിയിൽ ഇറ്റലിയിൽ നിന്ന് വന്ന 10 പേർ നിരീക്ഷണത്തിൽ
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേര്‍ക്ക് കോവിഡ് 19 ഇല്ലെന്നു സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് രോഗം ബാധിച്ച് റാന്നിയിലെത്തിയവരുടെ ബന്ധുക്കളാണ് ഇവർ. ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നിലയും തൃപ്തികരമാണ്. പാരിപ്പള്ളി മെഡി. കോളജിലുള്ള അഞ്ചുപേര്‍ക്കും രോഗമില്ലെന്ന് സ്ഥീരീകരിച്ചിരുന്നു.
അതേസമയം, ഇറ്റലിയില്‍ നിന്നെത്തിയ 42 പേരില്‍ പത്തുപേരെ കളമശേരി മെഡി. കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ ആലുവ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.