വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ
ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്സഭയിലാണ് വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 255 പേര് ഇറാനിലും 12 പേര് യുഎഇയിലും അഞ്ച് പേര് ഇറ്റലിയിലുമാണുള്ളത്. ശ്രീലങ്ക, റുവാണ്ട, കുവൈത്ത്, ഹോംങ് കോംങ് എന്നിവടങ്ങില്‍ ഓരോരുത്തരും ഉണ്ട്.
ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിയൊരുനൂറോളം തീര്‍ഥാടകരും മുന്നൂറോളം വിദ്യാര്‍ഥികളുമാണ് ഇറാനിലുള്ളത്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തീര്‍ഥാടകരില്‍ ഏറെയും.
രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവര്‍ രാജസ്ഥാനിലെ ജയ്സാല്മേറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.