കൊറോണ; പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര് ഐസൊലേഷന്‍ വാര്‍ഡില്‍
പത്തനംതിട്ട : കൊറോണ ബാധയെ തുടർന്ന് പത്തനംതിട്ട - കൊല്ലം ജില്ലകളിലായി 20 പേർ ഐസൊലേഷൻ വാർഡിൽ. എന്നാൽ ഇതിൽ പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 10 പേരും കൊല്ലം ജില്ലയിൽ 5 പേരും രോഗലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പൊതു ചടങ്ങുകളും വിവാഹങ്ങളും മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
പത്തനംതിട്ടയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകള്‍.
സംശയനിവാരണത്തിനായും വിവരങ്ങള്‍ കൈമാറുന്നതിനായും കോള്‍ സെന്ററിലേക്ക് വിളിക്കാം.