പാലാരിവട്ടം പാലം നിര്‍മാണം ; പുതിയ ഗര്‍ഡറുകള്‍ അടുത്ത ആഴ്ച മുതല്‍ സ്ഥാപിക്കും
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചിട്ട് രണ്ടു മാസം തികയുന്നു. വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ മുന്നോട്ട് പോവുകയാണ് .
പാലാരിവട്ടം പാലത്തിന്റെ പുതിയ ഗര്‍ഡറുകള്‍ അടുത്ത ആഴ്ച മുതല്‍ സ്ഥാപിക്കും .ആദ്യഘട്ടത്തില്‍ നാല് സ്പാനുകള്‍ക്ക് ആവശ്യമായ ഗര്‍ഡറുകളാണ് സ്ഥാപിക്കുന്നത് .
പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡുകളായിരിക്കും പുതുതായി സ്ഥാപിക്കുക.എട്ടു മാസംകൊണ്ടു പാലം പൂര്‍ത്തിയാക്കാനാണ് തിരുമാനിച്ചിരിക്കുന്നത് .