Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ബിജെപിയെ ഫണ്ട് ചെയ്യുന്നത് ഭീകരസംഘങ്ങള്‍ക്ക് സഹായം നല്‍കിയെന്ന് ആരോപണം നേരിടുന്ന കമ്പനികൾ

22 November 2019 05:45 PM

ഭീകരവാദബന്ധമുള്ളവർക്ക് ഫണ്ട് നൽകാൻ സഹായിച്ചതിന് നിയമനടപടികൾ നേരിടുന്ന കമ്പനിയിൽ നിന്നും ബിജെപി ഫണ്ട് വാങ്ങിയതായി റിപ്പോർട്ട്. ‘ദി വയർ’ എന്ന ദേശീയ മാധ്യമമാണ് വാർത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആർകെഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡ് (RKW Developers Ltd) എന്ന കമ്പനിയിൽ നിന്നാണ് ബിജെപി സംഭാവനയായി വൻതുക കൈപ്പറ്റിയിരിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനായിരുന്നു ഇഖ്ബാൽ മിർച്ചി എന്നു വിളിക്കുന്ന ഇഖ്ബാൽ മേമനുമായി സാമ്പത്തിക ഇടപാടുകൾ ഉള്ളതിന്റെ പേരിൽ എൻഫോഴ്സ്മെന്റ് വകുപ്പിന്റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ആർകെഡബ്ല്യൂ ഡെവലപ്പേഴ്സ് ലിമിറ്റഡ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്നു മരിച്ചുപോയ ഇഖ്ബാൽ മേമൻ.

2014-15 സാമ്പത്തിക വർഷത്തിൽ ആർകെഡബ്ലൂ ഡെവലപ്പേഴ്സ് ബിജെപിയ്ക്ക് സംഭാവനായി നൽകിയത് 10 കോടി രൂപയാണ്. ബിജെപി തന്നെ തെരെഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവിധ തെരെഞ്ഞെടുപ്പ് ഫണ്ട് പൂളിംഗ് ട്രസ്റ്റുകൾ വഴിയല്ലാതെ ഒരു കമ്പനി സ്വന്തം നിലയ്ക്ക് ബിജെപി നൽകിയ ഏറ്റവും ഉയർന്ന സംഭവനയാണിത്.

ഈ കേസിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ഉൾപ്പെട്ടിരുന്നതിനാൽ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കുകയും ചെയ്ത ബിജെപിതന്നെ അതേ കമ്പനിയിൽ നിന്നും പത്തുകോടിരൂപ കൈപ്പറ്റിയതിന്റെ രേഖകളാണ്
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രഫുൽ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഡെവലപ്പേഴ്സും സൺ ബ്ലിങ്കും ചേർന്ന് ഇഖ്ബാൽ മിർച്ചിയുമായി നടത്തിയ വസ്തു ഇടപാടിലാണ് അന്വേഷണം നടക്കുന്നത്. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിന് തൊട്ടു മുൻപായിട്ടായിരുന്നു അന്വേഷണത്തിന്റെ പല നടപടികളും അറസ്റ്റുകളുമെല്ലാം നടന്നത്. ഈ ഇടപാട് രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല എന്നായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബറിൽ അമിത് ഷാ ടൈംസ് നൌവിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഈ കമ്പനിയുടെ മുൻ ഡയറക്ടറായിരുന്ന രഞ്ജീത് ബിന്ദ്രയെ അധോലോകത്തിന് സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിച്ചതിന്റെ പേരിൽ എൻഫോഴ്സ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനികൾക്കും ഇഖ്ബാൽ മിർച്ചിയ്ക്കും ഇടയിൽ ഒരു ബ്രോക്കർ ആയി പ്രവർത്തിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്.

ആർകെഡബ്ലൂ ഡെവലപ്പേഴ്സിന്റെ ഒരു ഡയറക്ടർ ആയ പ്ലാസിഡ് ജേക്കബ് നരോന ഡയറക്ടർ ആയിരുന്ന ദർശൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2016-17 കാലഘട്ടത്തിൽ ബിജെപിയ്ക്ക് സംഭാവനയായി നൽകിയത് ഏഴരക്കോടി രൂപയാണ്. പ്ലാസിഡ് ജേക്കബ് നരോനയും ഈ കേസിൽ അന്വേഷണം നേരിടുന്നയാളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

ഇഖ്ബാൽ മിർച്ചിയുടെ വസ്തുക്കൾ വാങ്ങിയതിന് എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന മറ്റൊരു കമ്പനിയായ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റിൽ (Sunblink Real Estate ) നിന്നും ബിജെപി സംഭാവനയായി വാങ്ങിയത് രണ്ട് കോടി രൂപയാണ്. സൺബ്ലിങ്കിന്റെ ഒരു ഡയറക്ടർ ആയിരുന്ന മേഹുൽ അനിൽ ബാവിഷി ഡയറക്ടർ ആയ സ്കിൽ റിയൽടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2014-15 കാലഘട്ടത്തിൽ ബിജെപിയ്ക്ക് 2 കോടി രൂ‍പ സംഭാവന നൽകിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration