പൗരത്വ ബിൽ : ഇത്ര വലിയ പ്രതിഷേധം പ്രതീക്ഷിച്ചില്ല
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇത്രയും ശക്തമായ പ്രതിഷേധം ഉയരുമെന്നു മോദി സര്‍ക്കാരും പാര്‍ട്ടിയും കരുതിയിരുന്നില്ലെന്നു ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുകൊണ്ടുണ്ടായ നഷ്ടം പരിഹരിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നതായി റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിനായി സഖ്യകക്ഷികളോടും മറ്റും സഹായം തേടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിംകളില്‍നിന്നു പ്രതിഷേധം ഉയരുമെന്നാണു കരുതിയതെന്നും എന്നാല്‍ രണ്ടാഴ്ചയോളം പ്രധാനനഗരങ്ങളില്‍ ഇത്ര ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ റോയ്ട്ടേഴ്സിനോടു പറഞ്ഞു. താന്‍ മാത്രമല്ല മറ്റു ബിജെപി നേതാക്കളും വിഷയം ഇത്രത്തോളം വഷളാകുമെന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.