മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം ജന്മദിനം.തന്റെ ആദ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ആ രഹസ്യം പിണറായി വെളിപ്പെടുത്തിയത്.മുണ്ടയില്‍ കോരന്റെയും കല്യാണിയുടേയും മകനായി പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24ന് ജനനം.
ഒന്നാം പിണറായി സര്‍ക്കാര്‍ അതിജീവിച്ച മഹാമാരിയടക്കമുള്ള പ്രതിസന്ധികളെ രണ്ടാമൂഴത്തിലും അതിജീവിക്കുക എന്ന വലിയ ദൗത്യമാണ് പിണറായി വിജയന്റെ മുന്നിലുള്ളത്. 2021 മെയ് 20നാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായി വിജയന് അധികാരമേറ്റത്.
അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് തുടക്കമായി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. 135ാമനായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്യും.