നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്ന് ചെന്നിത്തല
നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ജനവികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത്. ശബരിമല, പൗരത്വ നിയമം തുടങ്ങിയവ ചര്‍ച്ചയാകും. യു.ഡി.എഫ് തരംഗത്തില്‍ എല്‍.ഡി.എഫ് തകരും. നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നു. വിശ്വാസികള്‍ പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശിഥിലമാകുന്നത് സി.പി.എമ്മാണ്. ഇ.പി ജയരാജന് സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധമാണ്. ക്യാപ്റ്റനെ ചൊല്ലി സി.പി.എമ്മിലാണ് തര്‍ക്കമെന്നും ചെന്നിത്തല പറഞ്ഞു.