തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് ചെന്നിത്തല
ഏപ്രില്‍ മാസം തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്നും സീറ്റ് വിഭജന ചര്‍ച്ചകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിെഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്ക് മൂന്നാം തിയതി അന്തിമ രൂപമാകും. യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും വലി വിജയമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് പ്രിതികരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സാധാരണ ഗതിയില്‍ ഉണ്ടാകാറുള്ള പൊട്ടിത്തെറികള്‍ ഒന്നും ഇപ്പോള്‍ ഇല്ലെന്നും ആഭ്യന്തര പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.