Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

ചന്ദ്രയാന്‍ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍

20 August 2019 11:56 AM

ബം​ഗ​ളൂ​രു: ചന്ദ്ര പര്യവേക്ഷണത്തിന്‍റെ മറ്റൊരു നിര്‍ണായക ഘട്ടം കൂടി ചന്ദ്രയാന്‍ 2 പേടകവും ഐ.എസ്.ആര്‍.ഒയുംവിജയകരമായി പിന്നിട്ടു. ആ​റു​ ദി​വ​സ​ത്തെ യാത്രക്ക് ശേഷം പേടകംചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. രാ​വി​ലെ 8.30നും 9.30​നും ഇ​ട​യി​ല്‍ ലി​ക്വി​ഡ് അ​പ്പോ​ജി മോ​ട്ടോ​ര്‍ ജ്വ​ലി​പ്പി​ച്ചാണ് പേടകംഭ്ര​മ​ണ​പ​ഥ​ത്തില്‍ പ്ര​വേ​ശി​ച്ചത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് അടുത്ത ദൂരം (പെരിജി) 118 കിലോമീറ്റും അകന്ന ദൂരം (അപോജി) 18078 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്.

ആഗസ്റ്റ് 14ന് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥത്തിന് പുറത്തെത്തിയ ച​​ന്ദ്ര​യാന്‍ രണ്ട് ഗ​തി​മാ​റ്റ ദൗ​ത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയ പേ​ട​ക​ത്തെ ഘ​ട്ടം​ഘ​ട്ട​മാ​യി ച​ന്ദ്ര​നി​ല്‍ ​നി​ന്നും 100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്ക​ണം. ഇ​തി​നാ​യി ആ​ഗ​സ്​​റ്റ് 21 (121x4303), 28 (178x1411), 30 (126x164), സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് (114x128) എ​ന്നീ തീ​യ​തി​ക​ളി​ലാ​യി നാ​ലു ത​വ​ണ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗ​ത്യം ന​ട​ക്കും.

13 ദിവസം ചന്ദ്രന്‍റെ ഉപരിതലത്തില്‍ വലംവെച്ച ശേഷം ഉപഗ്രഹവും വിക്രം ലാന്‍ഡറും വേര്‍പ്പെടും.സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​യി​രി​ക്കും ലാന്‍ഡറിന്‍റെ അ​തി സ​ങ്കീ​ര്‍​ണ​മാ​യ മൃ​ദു​വി​റ​ക്കം (സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ്) ന​ട​ക്കു​ക.സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. 2008 ഒക്​ടോബര്‍ 22നാണ്​ ആദ്യത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ചന്ദ്രയാന്‍-1 ഇന്ത്യ വിക്ഷേപിച്ചത്​.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration