43 ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : 43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, സുരക്ഷ, നിയമം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഇലക്ടോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആപ്പുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഐ.ടി നിയമത്തിന്റെ സെക്ഷന്‍ 69 എ പ്രകാരമാണ് നിരോധനം.പബ്ജി, ടിക് ടോക്, യു.സി ബ്രൗസര്‍ അടക്കം ആപ്പുകള്‍ രണ്ട് ഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ ആദ്യം നിരോധിച്ചത്. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെയാണ് ചൈനീസ് കമ്ബനികളുടേതോ ചൈനീസ് മുതല്‍മടക്കുള്ള കമ്ബനികളുടേയോ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ ഡിജിറ്റല്‍ സ്ട്രൈക്ക് നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങളും ഉപഭോക്താക്കളുടെ സ്വകാര്യതയുംഇത്തരം ആപ്പുകള്‍ ലംഘിക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.