കെ. സുരേന്ദ്രനടക്കം 8 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് അതിക്രമിച്ച് കടന്നതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. സുരേന്ദ്രനടക്കം 8 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതിന് തൊട്ടു പിന്നാലെകെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ അകത്തു കടന്നിരുന്നു. വിഷയത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിയെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കകം കെ സുരേന്ദ്രന് സ്ഥലത്തെത്തിയിരുന്നു. സുരേന്ദ്രനും മറ്റുള്ളവരും സെക്രട്ടേറിയറ്റിന് അകത്തു കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയതായാണ് സൂചന. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും അറിയുന്നു.