Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

സിബിഐയെ സിപിഎമ്മിന് ഭയമെന്ന് കോണ്‍ഗ്രസ്

24 October 2020 04:44 PM

സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്. സിബിഐയെ വിലക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിബിഐയെ സിപിഎം ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യാ തലത്തിലും ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനുള്ളതെന്ന് വ്യക്തമാക്കണം. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെയാണ് അന്വേഷിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസുകള്‍ അന്വേഷിക്കാന്‍ സിബിഐയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പൊതുസമ്മതം ഒഴിവാക്കിയുള്ള ഉത്തരവ് കേരളം ഉടന്‍ പുറത്തിറക്കും. ഡല്‍ഹിക്ക് പുറത്ത് കേസുകള്‍ എടുക്കണമെങ്കില്‍ സിബിഐയ്ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. അല്ലെങ്കില്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. ക്രിമനല്‍ കേസുകളുടെ കാര്യത്തില്‍ ഇപ്പോഴും അതുതന്നെയാണ് രീതിയും കീഴ്വഴക്കവും.

എന്നാല്‍ അഴിമതി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പൊതുസമ്മതം നിലനില്‍ക്കുന്നുണ്ട്. സിബിഐയില്‍ നിന്ന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുവെന്ന് മനസിലാക്കി ആന്ധ്ര, ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ അന്വേഷണത്തിന് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരിന്നു. ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് കേരളം അത്തരത്തിലുള്ള ആലോചനകള്‍ ആരംഭിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സമാനമായ തീരുമാനങ്ങള്‍ എടുത്തിരുന്നത് കൊണ്ട് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചാലും അതിനെ മറികടക്കാമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration