സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചേക്കും
ഒരു കുഞ്ഞന്‍ ഇലക്ട്രിക് കാറിനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ് സ്ട്രോം മോട്ടോര്‍സ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം സ്ട്രോം R3 എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഉടന്‍ പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് സ്ട്രോം മോട്ടോര്‍സ്. സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന. ഇ.വി കാറിനെ ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കാന്‍ സ്ട്രോം മോട്ടോര്‍സ് പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.ഇലക്ട്രിക് കാറിന് 4.5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയെന്നാണ് വിവരം.
സ്ട്രോം R3 മൂന്ന് വീലുകളുള്ള രണ്ട് ഡോര്‍ ഇലക്ട്രിക് കാറാണ്. വാഹനത്തിന്റെ പിന്നില്‍ റിവേഴ്സ് ട്രൈക്ക് കോണ്‍ഫിഗറേഷനുള്ള സിംഗിള്‍ വീലും മുന്നിൽ രണ്ട് വീലുകളുമാണ് ഉള്ളത്. 550 കിലോഗ്രാം ഭാരത്തിലാണ് സ്ട്രോം R3 എത്തുന്നത്. 2,907 മില്ലീമിറ്റര്‍ നീളവും 1,405 മില്ലീമിറ്റര്‍ വീതിയും 1,572 മില്ലീമിറ്റര്‍ ഉയരവുമാണുള്ളത്. കൂടാതെ 185 മില്ലീമിറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും വാഹനം നല്കുന്നു.
റിയര്‍ സ്പോയിലര്‍, വൈറ്റ് മേല്‍ക്കൂരയുള്ള ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍, മസ്കുലര്‍ ഫ്രണ്ട് ബമ്പര്‍, എല്‍ഇഡി ലൈറ്റുകള്‍, സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളുള്ള ഈ കാറില്‍ ലഭ്യമാകും. സ്ട്രോം R3 ഇലക്ട്രിക് മുംബൈ, ഡല്‍ഹി, ബെംഗളൂരൂ എന്നിവയുള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചെടുത്തതുമാണ്.