" ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു" : നടന് കൃഷ്ണകുമാര്‍
തിരുവനന്തപുരം കോര്പറേഷന് ജയിച്ച ഇടതുപക്ഷ മൂന്നണ്ണിക്ക് അഭിനന്ദനങ്ങളുമായി നടന് കൃഷ്ണകുമാര്‍. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അദ്ദേഹം അഭിനന്ദനങള്‍ അറിയിച്ചു. യുഡിഎഫിനെ പറ്റി ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ അഭിനന്ദനങ്ങല് അറിയിച്ചത്.
കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍ഡിഎ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്ബോള്‍ എന്‍ഡിഎയുടെ പ്രത്യകിച്ചു ബിജെപി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.